തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18 ആയി ഉയര്‍ന്നു. കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക വൈറസ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക സ്ഥിരീകരിച്ചത്.
അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. അതിൽ നിന്നുമാണ് ഇപ്പോൾ മൂന്ന് പേർക്ക് കൂടി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.