ഗൂഡല്ലൂര്‍: കട ബാധ്യത കാരണം കുട്ടികൾക്ക് വിഷംകൊടുത്ത് കൊന്ന ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു. ഊട്ടിക്കടുത്തുള്ള പുതുമന്തിലെ ചന്ദ്രനും (45), ഭാര്യ ഗീതയും (45) ആണ് മക്കളായ രക്സിത (16), വിസുദര് (12) എന്നിവര്‍ക്ക് വിഷംകൊടുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.
കൃഷിക്കായി കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് കുടുംബം ഒന്നടങ്കം മരിച്ചത്. രണ്ടുദിവസമായി വീടുതുറക്കാത്തത് കണ്ട് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീടു തുറന്നുനോക്കിയപ്പോഴാണ് കുട്ടികള്‍ മരിച്ചുകിടക്കുന്നതും ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും കണ്ടത്. സി.ഐ ശെന്തില്കുമാറിെന്റ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.