ലക്നോ: ഉത്തര്‍പ്രദേശില്‍ 10 വയസുകാരന് അയല്‍വാസിയായ 12 വയസുകാരന്റെ തലയില്‍ വെടിവച്ചു. ഹര്‍ദോയി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പക്ഷാഘാതം സംഭവിച്ച് കുട്ടിയുടെ ഒരു വശം തളര്‍ന്നു.
വെടിയേറ്റ കുട്ടിയുടെ ജന്മദിനത്തിന്റെ തലേന്നാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പിതാവിന്റെ എയര്‍ഗണ്‍ ഉപയോഗിച്ചാണ് 10 വയസുകാരന് അയല്‍വാസിയായ കുട്ടിയുടെ തലയില്‍ വെടിവച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി അപ്പോള ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ 10 വയസുകാരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.