പാലക്കാട്: പാലക്കാട് മാതൃശിശു ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. യുവതിയ്ക്ക് പ്രസവ പരിരക്ഷ കിട്ടാത്തതിനെ തുടര്‍ന്നാണ് നവജാത ശിശു മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രസവ വേദന എടുത്തിട്ടും ലേബര്‍ റൂമിലേയ്ക്ക് മാറ്റാത്തതിനാല്‍ യുവതി കട്ടിലില്‍ കിടന്ന് പ്രസവിയ്ക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നും ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് അട്ടപ്പാടി പാലൂര് ഊരിലെ വെള്ളിങ്കിരിയുടെ ഭാര്യ മാരിയത്താളിനെ പാലക്കാട് മാതൃ-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ നഴ്സുമാര്‍ ഇവരെ ലേബര്‍ റൂമിലേയ്ക്ക് മാറ്റിയില്ലെന്നും ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ പരാതി.