എടത്വ: ഫാര്‍മസ്യുട്ടിക്കല്‍ കോര്പ്പറേഷന് കേരള ലിമിറ്റഡ് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ ഔഷധ നിര്‍മ്മാണ വിതരണ സ്ഥാപനത്തിന്റെ എടത്വായിലെ അംഗിക്യത വ്യാപാര കേന്ദ്രം സെന്റ് ജോര്‍ജ്ജ് ഷോപ്പിംഗ് കോംപ്ലക്സ് ബിന്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
എസ്.എന്‍.ഡി.പി. യോഗം കുട്ടനാട് സൗത്ത് യുണിയന്‍ വൈസ് ചെയര്മാന് എന്‍. മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു. എടത്വാ സെന്റ് ജോര്‍ജ്ജ് ഫെറോന ചര്‍ച്ച് വികാരി റവ. ഫാ. മാത്യു ചൂരവടി അനുഗ്രഹ പ്രഭാഷണം നടത്തി. ആദ്യ വില്‍പ്പന ഡോ. ജോണ്സണ് വി. ഇടിക്കുള എടത്വാ ഗ്രാമപഞ്ചായത്ത് അംഗം ജയചന്ദ്രന് നല്‍കികൊണ്ട് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യുണിറ്റ് പ്രസിഡന്റ് ജോണ്സണ് എം. പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഔഷധി എടത്വാ ഡീലര്‍ വി. പി.സുജീന്ദ്ര ബാബു സ്വാഗതവും ഡോ.അബിത എസ്. ബാബു കൃതജ്ഞത പ്രസംഗവും നടത്തി.
അതിവേഗം മാറികൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം ആയുര്‍വേദ മരുന്നുകള്‍ ഗവേഷണ വിധേയമാക്കി ഫലപ്രാപ്തി വര്‍ദ്ധിപ്പിച്ച് വിപണി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ പൊതുമേഖലയില്‍ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാവായ ഔഷധിയുടെ എല്ലാ മരുന്നുകളും ഇവിടെ ലഭ്യമാണ്. ഡോ.അബിത എസ് ബാബു ഇവിടെ ദിവസവും രോഗീപരിശോധനയും ചികിത്സാ നിര്‍ദ്ദേശങ്ങളും നല്കുന്നു.