ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.
നേരത്തേ പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറഞ്ഞത്.