ബിറ്റ് കോയിനെ കറന്‍സിയായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോക്സഭയിലാണ് മന്ത്രി കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.
സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ വിറ്റഴിയ്ക്കാന്‍ കേന്ദ്രം ക്രിപ്റ്റോ കറന്‍സി ആന്റ് റെഗുലേഷന് ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ലോകത്തിലെ ആദ്യത്തേയും ഏറ്റവും മൂല്യമേറിയതുമായ ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ് കോയിന്.