കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും സര്‍ക്കാരിന് കൈമാറുന്നു. സെപ്റ്റംബര്‍ 29, 2020, ഉച്ചക്ക് 3ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ചടങ്ങ്. കോവിഡ് മുന്‍കരുതലുകളോടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രി കെ.കെ ഷൈലജ ആരോഗ്യരക്ഷ ഉപകരണങ്ങള്‍ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് വെര്‍ച്വല്‍ സംവിധാനം വഴി യോഗത്തെ അഭിസംബോധന ചെയ്യും. സീ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക ചടങ്ങില്‍ പങ്കെടുക്കും.