ഡീസല്‍ വില 26 പൈസ കൂട്ടി. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ ഡീസല്‍ വില ലീറ്ററിന് 94 രൂപ അഞ്ചു പൈസയാണ്. ഒരു ലീറ്റര്‍ പെട്രോളിന് നൂറ്റിയൊന്ന് രൂപ നാല്പത്തിയെട്ട് പൈസയാണ് വില. മൂന്ന് ദിവസത്തിനിടെ ഡീസല്‍ വില വര്‍ധിക്കുന്നത് രണ്ടാം തവണയാണ്. വെള്ളിയാഴ്ച ഡീസലിന് 22 പൈസ കൂട്ടിയിയിരുന്നു.
ഇതിന് മുന്‍പ് ജൂലൈ പതിനഞ്ചിനായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ പതിനേഴ് വരെ 9.14 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11.44 രൂപയും കൂട്ടിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.