സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്.
അതേസമയം ഇന്നു മുതല്‍ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയന് പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ നാല് ദിവസം ബാങ്ക് സേവനങ്ങള്‍ ലഭ്യമാവില്ല. ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ.
നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് അടഞ്ഞ് കിടക്കുന്നത് ഓണ്‍ലൈന്‍ ഇടപാട് പരിചയമില്ലാത്തവര്‍ക്കും പ്രതിസന്ധിയാവും. 30, 31 തീയതികളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വാര്‍ഷിക കണക്കെടുപ്പായതിനാല്‍ ഏപ്രില്‍ ഒന്നിന് വീണ്ടും അവധിയായിരിക്കും.