കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് യുണിറ്റ് പ്രദേശത്തെ കാണേറ്റുമുക്ക് മാർക്കറ്റിൽ ചെറുകിട വ്യാപാരം ചെയ്യുന്നവർക്ക് കുടകൾ കൈമാറി. കാണേറ്റുമുക്കിൽ ഓപ്പൺ മാർക്കറ്റിലാണ് പഴം പച്ചക്കറി മീൻ വില്പനകൾ നടക്കുന്നത് . ഇടവപാതി മഴ കൂടുന്നത് കൊണ്ട് ഓപ്പൺ മാർക്കെറ്റിൽ കച്ചവടം ദുസ്സഹമാവുന്ന നിലയുണ്ടാവുമെന്ന തിരിച്ചറിവിൽ കച്ചവടക്കാർക്ക് തണലാവുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വ്യാപാരി വ്യവസായി സമിതി പാളയം ഏരിയ കമ്മിറ്റിയും 7 -UP കമ്പനിയും കൈകോർത്തു കൊണ്ട് മാർക്കറ്റിലെ ചെറുകിട കച്ചവടക്കാർക്ക് കുടകൾ എത്തിച്ചത്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ മാർക്കറ്റിലെ കച്ചവടക്കാർക്ക് കുടകൾ കൈമാറി ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ട്രഷർ പി എൻ മധു , ഏരിയ സെക്രട്ടറി , പ്രസിഡണ്ട് എ ബാബു , കമ്മിറ്റി അംഗങ്ങളായ ശൈലേഷ് , ഷാജി ജോസഫ് എന്നിവർ പങ്കെടുത്തു