മൂവാറ്റുപുഴ: തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ പ്രധാനിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ആരോപണ വിധേയനായ
പ്ലൈവുഡ് കമ്പനി ഉടമകളുടെ സംഘടനാ ഭാരവാഹിയുെടെ വീട്ടിലും ഓഫിസിലും അന്വേഷണ സംഘം പരിശോധന നടത്തി.
ഇതിനിടെ മുവാറ്റുപുഴയിലെത്തിയ ക്വട്ടേഷന്‍ സംഘത്തിന് പണം കൈമാറിയതുമായി രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ക്വട്ടേഷന്‍ സംഘത്തിന് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ തടി വ്യവസായ അസോസിയേഷന് ജീവനക്കാരായ രണ്ടു പേരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇവരില്‍ നിന്നും പൊലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു ഇതിനിടെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ മൂവാറ്റുപുഴ സ്വദേശി സലാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരത്തില രണ്ട് പ്ലൈവുഡ് കമ്പനി ഉടമകളടക്കം നിരവധി പേരെ പൊലിസ് ചോദ്യം ചെയ്തു.
ഇതിനിടെ മുഖ്യ സൂത്രധാരനായ പെരുമ്പാവൂര്‍ സ്വദേശിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രശ്നം പറഞ്ഞ് തീര്‍ക്കാന്‍ പ്രമുഖരായ രാഷ്ടീയ മത നേതാക്കള്‍ രംഗത്തുവന്നു.
ഇതിനിടെ ആ കൊലയാളി സംഘത്തെ മൂവാറ്റുപുഴയിലെത്തിച്ച പെരുമ്പാവൂര്‍ സ്വദേശി ആരാണന്നറിയാനുള്ള തടിവ്യവസായികളുടെ കാത്തിരിപ്പ് നീളുമ്പോഴും അന്വേഷണ സംഘം വിശദമായ അന്വേഷണത്തിലാണ്. പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ പ്രധാനികള്ക്കായാണ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലിസ് കസ്റ്റഡിയിലുള്ളവരില്‍ നിന്നും പൊലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാന്നത്തില്‍ നഗരത്തില്‍ നിന്നും വിവിധ സി സി ടി വി ദ്യശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംമ്പന്ധിച്ച് കൊട്ടേഷന്‍ സംഘങ്ങളില്‍ നിന്നും സൂചന ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലിസ് ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതും, ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകള്‍ പുരോഗമിക്കുകയാണ്.പ്രതികളുടെ ഫോണില്‍ നിന്നും വന്നതും പോയതുമായ കോളുകളുടെ പരിശോധനകള്‍ ഒപ്പം ഇവരുടെ മറ്റു ബന്ധങ്ങളും പൊലിസ് വിശദമായി പരിശോധിച്ചു വരികയാണ്.
ആലപ്പുഴ,തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരും ഇവരെ ഏര്‍പ്പെടുത്തിയ മൂവാറ്റുപുഴ പെരുമ്പാവൂര്‍ സംഘങ്ങളുമാണ് ഇതുവരെ പിടിയിലായത്. നേരത്തെ 20 അംഗ സംഘമെത്തിയ രണ്ടു വാഹനങ്ങളില്‍ നിന്നായി ഇരുമ്പു പൈപ്പുകള്‍, വടിവാളുകള്‍, ചെയിനുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഹഷീഷ് കൈവശം വച്ചതിനും വടകരയില്‍ റിസോര്‍ട്ട് ഉടമയെ വെടിവച്ചതിനും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനും വാഹനം കത്തിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വരടക്കം ക്വട്ടേഷന്‍ സംഘത്തിലുണ്ട്.
ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്.നായരുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴ സി.ഐ ജയകുമാറും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.