പെട്രോള്‍ വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 102രൂപ ആറു പൈസയായി ഉയര്‍ന്നു.
തിരുവനന്തപുരത്ത് 103 രൂപ 83 പൈസയും കോഴിക്കോട് 102രൂപ 71 പൈസയുമാണ് ഇന്നത്തെ വില. വ്യാഴാഴ്ച പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ധിപ്പിച്ചിരുന്നു.