പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിബിഐക്ക് തിരിച്ചടി. മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്നും മാറ്റുന്നത് ഹൈക്കോടതി തടഞ്ഞു.
2021 മെയ് മാസത്തില്‍ ആന്റിഗ്വയിലായിരുന്ന ചോക്സിയെ ഡോമിനികയിലേക്ക് തട്ടിക്കൊണ്ട് പോയി എന്ന കേസിലാണ് അനുകൂല വിധി. കോടതിയുടെ അനുമതി ഇല്ലാതെ മെഹുള്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്നും മാറ്റരുത് എന്നാണ് ഉത്തരവ്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ആറു കേസുകള്‍ സിബിഐ ചോക്സിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിബിഐ പറഞ്ഞു.