മൂവാറ്റുപുഴ: പ്രമുഖ ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്പനിയിലെ വന്‍ ഡിജിറ്റല്‍ തട്ടിപ്പ് കണ്ടെത്തി. ഒന്നരകോടിയുടെ തട്ടിപ്പുനടത്തിയ കമ്പനി ടെലിമാര്‍ക്കറ്റിംഗ് ജീവനക്കാരിയും മകളും അറസ്റ്റില്‍. ദ്രോണി ആയുര്‍വേദാസ് ജീവനക്കരി രാജശ്രീ എസ് പിള്ള, മകള്‍ ഡോ.നായര്‍ ലഷ്മി എന്നിവരാണ് പിടിയിലായത്.
3-വര്‍ഷത്തോളമായി കമ്പനി സോഫ്റ്റ്വെയര്-ല്‍ തട്ടിപ്പുനടത്തിയും, ഇന്ത്യയിലും വിദേശത്തുമുള്ള കമ്പനിയുടെ ഉപഭോക്താക്കളില്‍നിന്ന് ഉപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും, ഉടമ അരിയാതെ ഉപകരണങ്ങള്‍ വില്‍പ്പന നടത്തിയും ,വ്യാജരേഖകള്‍ തയ്യാറാക്കിനല്കിയുമാണ് വന്‍തുകകള്‍ കൈക്കലാക്കിയത്.
സ്ഥാപനത്തില്‍ സാമ്പത്തിക ഞെരുക്കം തുടങ്ങിയതോടെ 2-മാസത്തോളമായി കമ്പനി മാനേജ്മന്റ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനെകുറിച്ച് വിവരം ലഭിച്ചത്. കണ്ടെത്തിയ സൂചനകള്‍ 01-01-2024-ന് പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഏകദേശം1.5 കോടിയോളം രൂപ തട്ടിപ്പുനടത്തിയതായി മനസ്സിലായത്. കേസിലെ പ്രതിയായ കമ്പനി ജീവനക്കാരി രാജശ്രീപിള്ളയും, ഡോക്ടറായ മകളുമാണ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്. മകളുടെയും മറ്റൊരു ബന്ധുവിന്റെയും അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിതില്‍ കുറേപണം നിക്ഷേപിച്ചത്. ഒരുമാസം മുമ്പായിരുന്നു മകളുടെ വിവാഹം.
പുതുതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുര്‍വേദ ഉപകരണ കമ്പനിയിലെ ഉടമസ്ഥരും പങ്കാളിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചതായി കമ്പനി മാനേജ്മെന്റ് അറിയിച്ചു. ഇത് സംബന്ധിച്ച ഡിജിറ്റള്‍ രേഖകളും ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്പെക്ടര്‍ പി.എം. ബൈജുവിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ മാഹിന്‍ സലീമായിരുന്നു കേസ് അന്വേഷിച്ചത്.