ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.74 രൂപയും പെട്രോള്‍ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമായി.
കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് ഇന്നത്തെ വില. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വര്‍ധിക്കുന്നത്.