ലോകത്തിലെ ഏററവും വലിയ യുവജന സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സോണ്‍ 20 ന്റെ വാര്‍ഷിക സമ്മേളനം മൂവാററുപുഴ നക്ഷത്ര കണ്വെന്ഷന് സെന്ററില്‍ നടന്നു. കേരള കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ഉത്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് രജനീഷ് അവിയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യക്കോസ് എം.പി., എല്‍ദോ എബ്രാഹം എം എല്‍ എ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയതു. സച്ചിന് കുര്‍ത്തികര്‍, കോണ്‍ഫറന്‍സ് ചെയര്മാന് അജ്മല്‍ സി.എസ്, പ്രേഗാം ഡയറക്ടര്‍ ടാജസ് കൊച്ചിക്കുന്നേല്‍, അഡ്വ. ജോണി മെതിപാറ, ജോര്‍ജ് ചെറിയാന്, പ്രസിഡന്റ് ഫഗത് ബിന്‍ ഇസ്മയില്‍ തുടബ്ബിയവര് പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍, ദേശീയ സിനിമാ അവാര്‍ഡ് ജേതാവ് ജോജു ജോര്‍ജ്, മാദ്ധ്യമപ്രവര്‍ത്തക സുജയ്യ പാര്‍വതി, യുവസംരംഭകന് ലിജു സാജു, പ്രശസ്ത ഫര്‍ണീച്ചര്‍ വ്യാപാരി ബിനു ഇറമ്പത്ത്, റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസ്, സിനിമാ സീരിയല്‍ താരം സ്വാസിക, മികച്ച പൈനാപ്പിള്‍ കര്ഷകന് ആന്റണി വെട്ടിയാങ്കല്‍, പൈനാപ്പിള്‍ വ്യാപാരി ജോസ് പെരുമ്പിളളിക്കുന്നേല്‍, കോണ്ട്രാക്ടര് സാബു ചെറിയാന് മടേയ്ക്കല്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ജെസിഐ മൂവാററുപുഴ റിവര്‍വാലിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ മൂന്നു ജില്ലകളിലെ എണ്‍പതേളം ചാപ്റററുകളില്‍ നിന്നായി 1350 പ്രതിനിധികള്‍ സമ്മേളനത്തില്‍ പടെുത്തു. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ ചാപ്റററുകളേയും വ്യക്തികളേയും ആദരിച്ചു. പുതിയ സോണ്‍ പ്രസിഡന്റായി മുഹമ്മദ് സാലു തെരഞ്ഞെടുക്കപ്പെട്ടു.