ന്യൂഡല്‍ഹി: വായ്പകള്‍ തിരിച്ചടച്ച് അദാനി ഗ്രൂപ്. 2.65 ബില്യണ്‍ ഡോളര്‍ കടങ്ങളാണ് അദാനി തിരിച്ചടച്ചത്. ഇത് ഏകദേശം 21,720 കോടി രൂപ വരും. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി പണയംവെച്ച് വായ്പയെടുത്ത 2.17 ബില്യണ്‍ ഡോളറും കമ്പനി തിരിച്ചടച്ചു. ഏകദേശം 17,622 കോടി രൂപയാണ് ഇത്.
അംബുജ സിമന്റ് ഏറ്റെടുക്കാന്‍ വാങ്ങിയ 500 മില്യണ്‍ ഡോളറും ഏകദേശം 4098 കോടി രൂപയും അദാനി ഗ്രൂപ്പ് അടച്ചു. തുകയുടെ ഉറവിടം അദാനി ഗ്രൂപ് വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 31 ആണ് വായ്പ തിരിച്ചടക്കാനുള്ള അവസാന തീയതിയായി നല്‍കിയിരുന്നത്. വിശ്വാസ്യത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നേരത്തെ പണം അടക്കുകയാണ് ഗ്രൂപ്പ് ചെയ്തത്.