മൂവാറ്റുപുഴ: വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യം ഏറ്റെടുത്ത് സംസ്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യമൊരുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ബ്യൂട്ടിപാർലറുകളിലും, സലൂണുകളിലും, ഉണ്ടാകുന്ന തലമുടിയും, ടൈലറിംഗ് ഷോപ്പുകളിലും, ലെതർ യൂണിറ്റുകളിലും, കട്ടിങ് വെയ്റ്റുകളും, കോഴി കടകളിലെ വെയ്സ്റ്റും, ഹോട്ടലുകളിലെ വിവിധ രൂപത്തിലുള്ള വെയ്സ്റ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തു ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കേന്ദ്രീകൃതമായ സൗകര്യം ഒരുക്കണം.
അതത് സ്ഥാപനങ്ങളിൽ നിന്ന് ചെറിയതുക ഫീസായി വാങ്ങാവുന്നതുമാണ്. ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കിയാൽ ആ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർക്ക് വലിയൊരു ആശ്വാസമായിരിക്കും. ഫീസ് ഫീസ്, തൊഴിൽ നികുതി, മറ്റ് വിവിധ ഫീസുകൾ, ഇന തുടങ്ങിയ ഇനങ്ങളിൽ കച്ചവടക്കാരിൽ നിന്ന് പിരിച്ചെടുക്കുന്ന പണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിന്റെ ഗണ്യമായ പങ്ക്. ആയതിനാൽ കച്ചവടക്കാരുടെ പ്രശ്നങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രത്യേകം എടുക്കണമെന്നും ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജീവ് നന്ദനം പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിൽ മുതിർന്ന വ്യാപാരികളെ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ പി രാമചന്ദ്രൻ ആദരിച്ചു. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കേരള ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി ജില്ലാ പ്രസിഡണ്ട് കൂടിയായ ഫെസ്സി മോട്ടിയെ സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം ആദരിച്ചു.
സമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി.എസ്.ഗോപകുമാർ പ്രവർത്തന റിപ്പോർട്ടും, കമ്മിറ്റി അംഗം എ.എസ്.ബാലകൃഷ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ച് സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മൂവാറ്റുപുഴ അർബൻ ബാങ്ക് സി.കെ.സോമൻ, മുൻസിപ്പൽ കൗൺസിലർ ആർ.രാകേഷ്, ഏരിയ ട്രഷറർ വിഭാഗങ്ങൾ എന്നിവർ സംസാരിച്ചു. ഏരിയ രക്ഷാധികാരി കെ.എൻ.ജയപ്രകാശ് സ്വാഗതവും, ഏരിയ ജോയിന്റ് സെക്രട്ടറി വി.എം.റഫീഖ് അനുശോചനവും അബുലൈസ് മക്കാർ കൃതജ്ഞതയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി.എസ്.ഗോപകുമാർ (പ്രസിഡന്റ്) കെ.എൻ.ജയപ്രകാശ് (സെക്രട്ടറി) ടി.എം.ജലാലുദ്ദീൻ (ട്രഷറർ), സജീവ് നന്ദനം, മാലിപ്പാറ, വി.ജോർജ് ഐ.വാമനൻ, സഫിയ (വൈസ് പ്രസിഡന്റ്), വി.എം.റഫീക്ക്, ഷാ ഗോപിനാഥ്, കെ.കെ.ജയേഷ്, ജബ്ബാർ പായിപ്ര (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
🟣 രാഷ്ട്രദീപം വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക⇓
https://chat.whatsapp.com/EyW7du0r50t7H5OBn8sgiw