സ്വര്‍ണവില തുടര്‍ച്ചയായി കുതിച്ചു കയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,820 രൂപയിലെത്തി. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,560 രൂപയായി. വെള്ളി നിരക്കില്‍ മാറ്റമില്ല.
ഇന്നലെയും സ്വര്‍ണ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ ഗ്രാമിന് 45 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4780 രൂപയിലും പവന് വില 38,240 ലും എത്തിയിരുന്നു.
ബുധനാഴ്ചയും സ്വര്‍ണവിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 55 രൂപയാണ് അന്ന് വര്‍ധിച്ചത്.