പത്തനംതിട്ട: തിരുവല്ലയില്‍ ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വളഞ്ഞവട്ടത്ത് ചതുപ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്.
ചതുപ്പിന് സമീപത്ത് ദുര്‍ഗന്ധം പടര്‍ന്നതിനേത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ചതുപ്പിന്റെ ഒരു വശത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.