ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 7000 ജീവനക്കാരെ പിരിച്ചുവിടും. 19000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. കമ്പനിയുട ചെലവ് ചുരുക്കി പ്രവര്‍ത്തന ഘടന പുനഃസംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായി മാസ് മീഡിയ ആന്‍ഡ് എന്റര്‍ടൈമെന്റിന്റെ കോണ്‍ഗ്ലോമറേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുന്‍ സിഇഒ ബോബ് ചാപെക്കില്‍ നിന്ന് സിഇഒ റോബര്‍ട്ട് ഇഗര്‍ ചുമതലയേറ്റ ഉടന്‍ തന്നെ ചെലവ് ചുരുക്കല്‍ പദ്ധതിയെ കുറിച്ച് പറയുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കമ്പനി അതിന്റെ നാലുമാസത്തെ വരുമാനത്തെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഇത് കമ്പനിയുടെ എതിരാളിയായ നെറ്റ്ഫ്ലിക്സിന് സമാനമായി വരിക്കാരുടെ വളര്‍ച്ചാ നിരക്കില്‍ കുറവുള്ളതായി കണ്ടെത്തിയിരുന്നു.
ഡിസ്നിക്ക് യുഎസിലും കാനഡയിലും മാത്രമായി 2,00,000 വരിക്കാര്‍ മാത്രമാണുള്ളത്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 46.6 ദശലക്ഷമായി മാറി. അന്താരാഷ്ട്ര തലത്തില്‍ ഹോട്ട്സ്റ്റാര്‍ ഒഴികെയുള്ള സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് 1.2 ദശലക്ഷം അംഗങ്ങളുടെ വര്‍ദ്ധനവ് ഉണ്ടായി. അതേസമയം ഡിസ്നി പ്ലാറ്റ് ഫോമുകളായ ‘ഹുലു’, ‘ഇഎസ്പിഎന്‍ പ്ലസ്’ എന്നിവ വരിക്കാരുടെ നിരക്കില്‍ മിതമായ മുന്നേറ്റമാണ് കൈവരിച്ചത്. കമ്പനിയുടെ പിരിച്ചുവിടല്‍ ഏതൊക്കെ വകുപ്പുകളെ ബാധിക്കുമെന്ന് ഇതുവരെ സിഇഒ വെളിപ്പെടുത്തിയിട്ടില്ല.
5.5 ബില്യണ്‍ ഡോളറില്‍ ചെലവ് ചിരുക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെലവ് ചുരുക്കലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കലും ഇത് നേടാന്‍ സഹായിക്കുമെന്ന് ഇഗര്‍ പറഞ്ഞു.’പിരിച്ചു വിടല്‍ തീരുമാനം നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും അര്‍പ്പണബോധത്തോടും എനിക്ക് വലിയ ബഹുമാനവും വിലമതിപ്പുമുണ്ട്,’ ഇഗര്‍ കൂട്ടിച്ചേര്‍ത്തു.