ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ 10 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയായി. ഡീസലിന് 96 രൂപ 21 പൈസയാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോളിന് 100 രൂപ 77 പൈസയും. ഡീസലിന് 94 രൂപ 55 പൈസയുമായി വര്‍ധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 101. 03 രൂപയായി.