ഡൽഹി: കേരള വാല്യൂ ആ ഡഡ് ടാക്സ് ആക്ട് പ്രകാരം ഭീമ ജ്വല്ലറിക്കു നോട്ടീസ് അയച്ച സെയിൽസ് ടാക്സ് സ്പെഷ്യൽ സർക്കിൾ കമ്മീഷണറുടെ നടപടികളിൽ സുപ്രീം കോടതി സ്പെഷ്യൽ ലീവ് അനുവദിച്ചു. ഭീമ ജ്വല്ലറി സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഹർജിയിൽ വാദം കേട്ട ഡിവിഷൻ ബെഞ്ച് സ്പെഷ്യൽ ലീവ് അനുവദിക്കുകയായിരുന്നു.
കേരള ഹൈക്കൊടതിയിൽ സെയിൽ ടാക്സ് നോട്ടീസിനെതിരെ ഭീമ ജ്വല്ലറി ഹർജി ഫയൽ ചെയ്തുവെങ്കിലും ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഈ ഹർജികൾ പരിഗണിക്കാതെ തള്ളുകയാണുണ്ടായത്.
കേരള ഗുഡ്സ് ആൻഡ് സെർവിസസ് ടാക്സ് ആക്ട് നിലവിൽ വന്നതിനു ശേഷം KVAT Act പ്രകാരം 2018 ഇൽ 2016-2017 assessment പീരിയഡ് കളിലേക്കുള്ള നോട്ടിസ് നു നിയമസാധു തയുണ്ടോ എന്നതും ആയതു ഭരണഘടനാവിരുദ്ധമായതിനാൽ റദ്ധാക്കണമെന്നും അപേക്ഷിച്ചുള്ള ഹർജിയിൻമേലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വാദം കേട്ടത്.
കേരളത്തിൽ കേരള ഗുഡ്സ് ആൻഡ് സെർവിസിസ് ടാക്സ് ആക്ട് നിലവിൽ വന്നതിനു ശേഷവും കേരള വാല്യൂ ആഡ്ഡഡ് ടാക്സ് ആക്ട് പ്രകാരം ഭീമ ജ്വല്ലറിക്കു നോട്ടീസ് അയച്ച നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആയതിനാൽ ടി സെയിൽസ് ടാക്സ് സ്പെഷ്യൽ സർക്കിൾ കമ്മീഷറുടെ നടപടികൾ ചോദ്യം ചെയ്തായിരുന്നു ഹർജി.
കേരള ഹൈക്കൊടതിയിൽ ഈ നോട്ടീസ് നെതിരെ ഭീമ ജ്വല്ലറി ഹർജി ഫയൽ ചെയ്തു വെങ്കിലും കേരളഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഈ ഹർജികൾ പരിഗണിക്കാതെ കേരള ഗവണ്മെന്റ്ന്റെ നടപടികളെ ശരി വച്ചു കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജികൾ തള്ളുകയാണുണ്ടായത്. തുടർന്നാണ് ഭീമ ജ്വല്ലറി ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ സുപ്രീം കോടതിയിൽ ഭീമ ജ്വല്ലറി സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുകയും ഹർജിയിന്മേൽ വാദം കേട്ട സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സ്പെഷ്യൽ ലീവ് അനുവദിക്കുകയും ചെയ്യുകയായിരുന്നു
https://vimalabinuassociates.in
കേരള ഗുഡ്സ് ആൻഡ് സെർവിസസ് ടാക്സ് ആക്ട് നിലവിൽ വന്നതിനു ശേഷം KVAT Act പ്രകാരം 2018 ഇൽ 2016-2017 assessment പീരിയഡ് കളിലേക്കുള്ള നോട്ടിസ് നു നിയമസാധു തയുണ്ടോഎന്നതും ആയതു ഭരണഘടനാവിരുദ്ധമായതിനാൽ റദ്ധാക്കണമെന്നും അപേക്ഷിച്ചുള്ള ഹർജിയിൻമേലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വാദം കേട്ടത്.
ജസ്റ്റിസ് നരസിംഹ പമിദി ഗം, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് വാദം കേട്ടത്. ഭീമ ജ്വല്ലറിക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് കേരള ഹൈക്കൊടതിയിലെ പ്രമുഖ അഭിഭാഷയായ അഡ്വ.വിമല ബിനുവാണ്.
ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഒരേ പോലെ തള്ളിയ ഹർജികളിൽ സ്പെഷ്യൽ ലീവ് അനുവദിക്കുന്നത് വളരെ വിരളമായാണ്.