വിവാഹനാളില്‍ അനാഥരായ അമ്മമാര്‍ക്ക് വേറിട്ട സ്നേഹ സമ്മാനവുമായി ദമ്പതികള്‍. വിവാഹനാളില്‍ അനാഥരായ അമ്മമാര്‍ക്ക് ഭക്ഷണവും വസ്ത്രവും മധുര പലഹാരങ്ങളുമായി എത്തിയാണ് ദമ്പതികള്‍ സ്നേഹ സമ്മാനം നല്‍കിയത്. മൂവാറ്റുപുഴയിലെ വ്യവസായ പ്രമുഖരായ പിവിഎം ഗ്രൂപ്പ് ഡയറക്ടര്‍ പി.എം ഇസ്മയിലിന്റെ മകന്റെ വിവാഹദിനത്തിലാണ് മൂവാറ്റുപുഴ സ്നേഹ വീട്ടിലെ അമ്മമാര്‍ക്ക് സ്നേഹ വിരുന്നൊരുക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു ഇസമയിലിന്റെ മകന് സുല്‍ഫീക്കറും പെരുമ്പാവൂര്‍ വല്ലം കൂറ്റായി വീട്ടില്‍ പരേതനായ അസൈനാറിന്റെ മകല്‍ അസ്നത്തു തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ നാളിലണിയാന് അമ്മമാര്‍ക്കെല്ലാം നേരത്തെ തന്നെ ദമ്പതികള്‍ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. ഇവര്‍ക്കുള്ള സദ്ധ്യയും ഒരുക്കിയിരുന്നു. വിവാഹ ശേഷം ദമ്പതികള്‍ മധുര പലഹാരങ്ങളുമായാണ് അമ്മമാരുടെ അനുഗ്രഹം വാങ്ങാന്‍ എത്തിയത്. സ്നേഹവീട് സ്ഥാപകന്‍ ബിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ദമ്പതികളെ സ്വീകരിച്ചു. ഏറെ നേരം അമ്മമാര്‍ക്കൊപ്പം ചിലവഴിച്ച ശേഷമാണ് സുല്‍ഫിയും അസ്നത്തും വിവാഹ സല്‍ക്കാര വേദിയലേക്ക് തിരികെ മടങ്ങിയത്.
മൂവാറ്റുപുഴയിലെ ജീവകാരുണ്യ മേഖലയിലെ നിറ സാനിധ്യമാണ് പിവിഎം ഗ്രൂപ്പ്. വെള്ളപ്പൊക്കം, കോവിഡ് സമയങ്ങളില്‍ ദിനം പ്രതി ആയിരങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിയും ആവശ്യക്കാര്‍ക്ക് ക്യാമ്പുകളില്‍ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കിയും സജീവ ഇടപെടലാണ് ഇവര്‍ നടത്തിയിരുന്നത്. പിഎം അമീര്‍ അലിയും സഹോദരങ്ങളായ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പിഎം അബ്ദുല്‍സലാം, പി,എം ഇബ്രാഹിം, പി.എം. ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. സജീവമാണ്. മറ്റൊരു സഹോദരനായ പിഎം മുഹമ്മദാലിയും ബിസിനസ് രംഗത്ത് സജീവമാണ്.