തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. സ്വകാര്യ ഫാക്ടറികൾ മഹാ ഭൂരിപക്ഷം പൂട്ടി കിടക്കുന്നു. ചില ഫാക്ടറികൾ നശീകരണത്തിൽ എത്തിയിട്ടുണ്ട്. കാഷ്യു കോർപ്പറേഷനും കാപ്പെക്സും ഉൾപ്പെടെ 40 ഫാക്ടറികളിലായി 15000 ൽപ്പരം തൊഴിലാളികൾക്ക് മാത്രമാണ് തൊഴിൽ ലഭിക്കുന്നത്. ഒരു ലക്ഷത്തിൽ അധികം തൊഴിലാളികൾ തൊഴിൽ രഹിതരാണ്. പൂട്ടി കിടക്കുന്ന ഫാക്ടറികളിൽ ഏതാനും ഫാക്ടറികൾ കൊവിഡ് ബജറ്റിൽ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ.എ അസീസ് അദ്ധ്യക്ഷത വഹിച്ചു.
Home Business പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ കൊവിഡ് ബജറ്റിൽ തുക വകയിരുത്തണം – ആർ എസ് പി