പാചകവാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 kg സിലിണ്ടറിന് കൊച്ചിയില്‍ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.
കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപ വര്‍ധിച്ചിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് ഈ വര്‍ഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.
ഇന്ധനവില ഇന്നും കൂട്ടി എണ്ണ കമ്പനികള്‍. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 103 രൂപ 25 പൈസയും ഡീസലിന് 96. രൂപ 53 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്.
കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. 13 ദിവസം കൊണ്ട് ഡീസലിന് 2.97 പൈസയും പെട്രോളിന് 1.77 രൂപയും ആണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി. ഒരു ദിവസം കൊണ്ട് ഒന്നര ഡോളറാണ് കൂടിയത്.
രാജ്യത്തെ വിവിധയിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വി നൂറ് കടന്നു. പെട്രോള്‍ വില നേരത്തെ തന്നെ മിക്കയിടങ്ങളിലും നൂറ് കടന്നിരുന്നെങ്കിലും ഡീസല്‍ വില ഇപ്പോഴാണ് നൂറ് കടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡീസല്‍ വില നൂറ് കടന്നത്.