കോതമംഗലം: എന്റെ നാട് ചെയര്‍മാനും കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റുമായ ഷിബു തെക്കുംപുറവും കൂട്ടാളികളും അറസ്റ്റില്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിന് എതിര്‍വശത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ അക്സിവ ഓഫീസില്‍ സര്‍ക്കാര്‍ ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ് 30 ല്‍ പരം പേര് യോഗം ചേര്‍ന്നത്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മീറ്റിംഗുകളും കൂട്ടം ചേരലുകളും പാടില്ലായെന്ന് എന്റെ നാടിന് പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതവഗണിച്ചാണ് ഇവിടെ വീണ്ടും യോഗം ചേര്‍ന്നത്.
പോലീസ് എത്തുമ്പോള്‍ യോഗസ്ഥലത്ത് ഒന്നിച്ചുണ്ടായിരുന്ന 16 പേരെയാണ് കോതമംഗലം പോലീസ് അറസ്റ്റു ചെയ്തത്. ബാക്കിയുള്ളവര്‍ മുങ്ങിയിരുന്നു. മുവാറ്റുപുഴ ആര്.ഡിഓയും കൊതമംഗലം തഹസീല്‍ദാറും സ്ഥലം സന്ദര്‍ശിച്ചു.ഇത്രയേറെ ജാഗരൂഗരായി നാടുണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കോതമംഗലം താലൂക്കിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ആളുകളെ വിളിച്ചുകൂട്ടി യോഗം നടത്തിയ സംഭവം വിവാദമാവുകയാണ്.