റിലയന്‍സിന്റെ ബജറ്റ് സ്മാര്‍ട്ട്ഫോണായ ജിയോഫോണ്‍ നെക്സ്റ്റ് ഇന്ന് ആദ്യ വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്. JioPhone Next ഇന്ത്യയിലെ എല്ലാ സ്റ്റോറുകളിലും ലഭ്യമാണ്. എന്നാല്‍ സ്റ്റോറിലേക്ക് പോകുന്നതിന് മുമ്പ്, നിങ്ങള്‍ ആദ്യം വാട്ട്സ്ആപ്പ് വഴിയോ ജിയോ വെബ്സൈറ്റ് വഴിയോ ഫോണിന് വേണ്ടി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാതെ ഉപയോക്താക്കള്‍ക്ക് ഫോണ്‍ വാങ്ങാനാകില്ല.
ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്ക് 4ജി കണക്റ്റിവിറ്റിയുള്ള മിതമായ നിരക്കിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ നല്‍കാനാണ് റിലയന്‍സ് ജിയോഫോണ്‍ നെക്സ്റ്റിലൂടെ ലക്ഷ്യമിടുന്നത്.
ഗൂഗിളുമായുള്ള പങ്കാളിത്തത്തോടെയാണ് ജിയോഫോണ്‍ നെക്സ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സ് ജിയോ ഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ചത്. ചിപ്പ് ക്ഷാമം കാരണം ഫോണ്‍ വിപണിയിലെത്താന്‍ വൈകുകയായിരുന്നു.
6499 രൂപയ്ക്കാണ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ വിലയ്ക്കൊപ്പം ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നത് എളുപ്പമാക്കുന്ന വിവിധ പേയ്മെന്റ് ഓപ്ഷനുകളും ജിയോ പ്രഖ്യാപിച്ചു.
JioPhone നെക്സ്റ്റ് എങ്ങനെ വാങ്ങാം എന്ന് നോക്കാം
– റിലയന്‍സ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക
– നിങ്ങളുടെ മുഴുവന്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക
– ‘നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക’ എന്നതില്‍ ടാപ്പ് ചെയ്യുക
– നിങ്ങള്‍ നിബന്ധനകള്‍ അംഗീകരിക്കുമ്പോള്‍, ഒരു OTP ജനറേറ്റ് ചെയ്യുകയും നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുകയും ചെയ്യും.
വാട്സാപ്പിലൂടെ റെജിസ്റ്റര്‍ ചെയ്യാം
വാട്സാപ്പ് വഴി ജിയോഫോണ്‍ നെക്സ്റ്റിനായി രജിസ്റ്റര്‍ ചെയ്യാനും കഴിയും.
വാട്സാപ്പ് തുറന്ന് ‘7018270182’ എന്നതിലേക്ക് ‘ Hi’ എന്ന് അയയ്ക്കുക. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ലൊക്കേഷന്‍ പങ്കിടാനും അടുത്തുള്ള സ്റ്റോറിലേക്ക് പോയി JioPhone നെക്സ്റ്റ് വാങ്ങാനുള്ള ഒരു അറിയിപ്പ് ലഭിക്കുകയും ചെയ്യും.
റിലയന്‍സ് ജിയോ വെബ്സൈറ്റിലും ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ വിലാസത്തില്‍ സൗജന്യമായി ഡെലിവര്‍ ചെയ്യാവുന്നതാണ്. എന്നിരുന്നാലും, സൗജന്യ ഡെലിവറി പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.