കോഴിക്കോട്: സോഡയ്ക്ക് വില കൂട്ടാന്‍ തീരുമാനം. സോഡയുടെ വില എട്ട് രൂപയായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി ആറ് മുതല്‍ വില വര്‍ധന നിലവില്‍ വരും. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ് കേരള) കോഴിക്കോട് ജില്ല ജനറല്‍ ബോഡി യോഗത്തിന്റേതാണ് തീരുമാനം.
അസംസ്കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതാണ് വില കൂട്ടാന്‍ കാരണം. സോഡ ഉല്പാദന മേഖല പ്രതിസന്ധിയിലാണെന്നും മാസ് കേരള പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ നടത്തിയ ഫോസ്റ്റാക് പരിശീലന ക്ലാസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സോഡ ഉല്പാദകര്ക്ക് ജില്ലാ പ്രസിഡന്റ് പി കെ ശ്രീരഞ്ജന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. യോഗത്തിന് ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് താലൂക്ക് പ്രസിഡന്റ് എം ലോയാറീസ്, എക്സിക്യൂട്ടിവ് അംഗം സന്തോഷ് കുമാര്‍ കളത്തില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ജില്ല സെക്രട്ടറി സി ചന്ദ്രദാസ് സ്വാഗതവും കോഴിക്കോട് താലൂക്ക് സെക്രട്ടറി എം പി പ്രദീപ് നന്ദിയും പറഞ്ഞു.