കോട്ടയം: നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയില്‍ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി വിശ്വാനാഥന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ വിശ്വനാഥനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രാവിലെ 8.30ഓടെ ആശുപത്രിക്കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി വിശ്വനാഥനെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പണം നിക്ഷേപിച്ചവര്‍ വന്‍ പ്രതിഷേധമുയര്‍ത്തി. അതിനിടെയാണ് മരണം. 35 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
കുന്നത്തുകളത്തലിന്റെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്. കോടികളുടെ സാമ്പത്തിക ബാദ്ധ്യതയുടെ പേരില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമളായ ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമെതിരെ പൊലീസ് 14 കേസുകള്‍ ചുമത്തിയിരുന്നു.