മൂവാറ്റുപുഴ: വ്യാജഎസ്റ്റിമേറ്റ് തയ്യാറാക്കി ഹോട്ടലുടമയില്നിന്നും അനധികൃതമായി ഈടാക്കിയ പണം തിരികെ നല്‍കാനും നിയമാനുസൃത കണക്ഷന് നല്‍കാനും കണ്‍സ്യൂമര്‍ ഗ്രിവന്സസ് റിഡ്രസല്‍ ഫോറം സെന്‍ട്രല്‍ റീജിയണ്‍ന്റെ വിധി. മൂവാറ്റുപുഴ എം.സി.റോഡില്‍ പഴയ എക്സൈസ് സര്‍ക്കിള്‍ ഓഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ കബനി പാലസ് ഹോട്ടലിലേക്ക് വൈദ്യുതി കണക്ഷന് എടുക്കുന്നതിന് 11 ലക്ഷത്തോളം രൂപ മൂവാറ്റുപുഴ ഇലക്ട്രിക്കല്‍ നമ്പര്‍ വണ്‍ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അനാവശ്യ എസ്റ്റിമേറ്റ് തയ്യാറാക്കി കൂടുതല്‍ തുക ഈടാക്കിയെന്ന ഉടമ സി.കെ.ഷാജിയുടെ പരാതിയിലാണ് ഫോറത്തിന്റെ വിധി.
കണക്ഷന് ആവശ്യത്തിനെന്ന പേരില്‍ 600 മീറ്ററിന് കബനി പാലസ് ഉടമ സി കെ ഷാജിയില്‍ തിന്നും 11 ലക്ഷം രുപ അടപ്പിച്ചത് തെറ്റാണന്നും 82 മീറ്റര്‍ പ്രവൃത്തിയുടെ പുതിയ എസ്റ്റിമേറ്റെടുത്ത് അത് മാത്രം ഈടാക്കാനും മെയിന്‍ റോഡില്‍ നടത്തിയ മെയിന്റന്‍സിനായി അടച്ച 11 ലക്ഷത്തില്‍ ബാക്കി തുക തിരികെ നല്‍കാനും വിധിയിലുണ്ട്. നിലവില്‍ കണക്ഷന് നല്കിയ സുപ്രീം ട്രാന്‍സ്ഫോര്‍മറില്‍ നിന്നുള്ളത് ഒഴിവാക്കി ഒരു മാസത്തിനകം എ ബി സി ട്രാന്‍സ്ഫോര്‍മറില്‍ നിന്നുമുള്ള കണക്ഷന് കബനി പാലസിന് നല്‍കണമെന്നുമാണ് വിധി. നിലവിലെ സപ്ലെകോഡ് 2014 ( കേരള ) ആക്ട് പ്രകാരം കെ എസ് ഇ ബി ലിമിറ്റഡ് ആണ് മെയിന്‍ റോഡുകളിലെ ലൈനുകള്‍ പരിപാലിക്കേണ്ടതും നിലനിര്‍ത്തേണ്ടതും. നിലവിലെ 11 കെവി കണക്ഷനില്‍ നിന്നും സ്ഥാപനത്തിലെക്ക് 82 മീറ്ററാണ് ദൂരമുള്ളത് അതിന്റെ പണം മാത്രം ഇടാക്കാനാണ് വിധി. സുപ്രീം ട്രാന്‍സ്ഫറില്‍ നിന്നും എ ബി സി വരെയുള്ള മെയിന്റനന്‍സ് നടത്തി പരിപാലിക്കേണ്ടത് കെ.എസ്.ഇ.ബിയുടെ മാത്രം ഉത്തരവാദിത്വമാണ്. കണ്സൂമറുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ചയുണ്ടായി. 6.87 ആമ്പിയര്‍ വൈദ്യുതി മാത്രം അവശ്യമുള്ള കണ്‍സ്യൂമര്‍ക്ക് പ്രസ്തുത വൈദ്യുതി ‘എ ബി സി യില്‍ നിന്ന് കൊടുക്കാമെന്നിരിക്കെ അത് ചെയ്യാതിരുന്നതും വീഴ്ചയാണ്. ക്യത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്നും കണ്‍സ്യൂമര്‍ ഗ്രിവന്സസ് റിഡ്രസല്‍ ഫോറം സെന്‍ട്രല്‍ റീജിയണ്‍ ചെയര്‍പേഴ്സണ്‍ ബി.സൗദാമിനി , അംഗം പി വി നിസ എന്നിവരുടെ വിധിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് നേരത്തെ ഇലക്ട്രിക്കല്‍ സെക്ഷനാഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെട്ടുത്തിരുന്നു. ഹോട്ടല്‍ വ്യാപാരി 2020 ജനുവരിയില്‍ ബോര്‍ഡിന്റെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.