മൂവാറ്റുപുഴ: മൂവാറ്റുപുഴ ലോട്ടറി സബ് ഓഫീസില്‍ ഉള്‍പ്പെടെ കേരളത്തിലെ ലോട്ടറി ഓഫീസുകളില്‍ നടക്കുന്ന ടിക്കറ്റ് വിതരണത്തിലെ ക്രമക്കേട് അന്വോഷിച്ച് നടപടി സ്വീകരിക്കണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. ടിക്കറ്റ് വിതരണത്തിലെ ക്രമക്കേട് അന്വോഷിക്കുക, ടിക്കറ്റ് വില വര്‍ദ്ധനവ് പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി നടത്തിയ ലോട്ടറി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി ടിക്കറ്റ് വിലവര്‍ദ്ധനവിന്റെയും ജി.എസ്.ടി വര്‍ദ്ധനവിന്റെയും മറവില്‍ ലോട്ടറി ഓഫീസിലെ ജീവനക്കാര്‍ ഭരണകക്ഷി നേതാക്കളുടെ ബിനാമികള്‍ക്ക് ടിക്കറ്റുകള്‍ മറിച്ച് നല്കി കൃത്രിമ ടിക്കറ്റ് ക്ഷാമം ഉണ്ടാക്കുകയാണന്നും അദ്ദേഹം ആരോപിച്ചു.
ലോട്ടറി മേഖലയെയും ടിക്കറ്റ് വില്‍പ്പനക്കാരായ മൂന്ന് ലക്ഷം തൊഴിലാളികളുടെ കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്ന നയമാണ് ഇടതു സര്‍ക്കാരിന്റെതെന്നും ടിക്കറ്റ് വിലവര്‍ദ്ധനവ് പിന്‍വലിക്കുക, ലോട്ടറിയുടെ ജി.എസ്.ടി. വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എന്‍.ടി.യു.സി ശക്തമായ സമരം ആരംഭിക്കുമെന്നും ഫിലിപ്പ് ജോസഫ് പറഞ്ഞു. യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡി.കെ.റ്റി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, കെ.പി.സി.സി.മെമ്പര്‍ അഡ്വ.വര്‍ഗീസ് മാത്യു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലീം ഹാജി, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എ.അബ്ദുല്‍ സലാം, യൂണിയന് നേതാക്കളായ പി.എം.ഏലിയാസ്, കെ.പി.ജോയി, പി.വി.പ്രസാദ്, പി.പി.ഡാന്റെസ്, വി.ടി.സേവ്യാര്‍, പി.എന്‍.സതീശന്, കെ.എം.അബ്ദുല്‍ഖാദര്‍, റ്റി.ഏലിയാസ്, വി.റ്റി.തങ്കച്ചന്, പി.എ.അനില്‍, റ്റി.എം.അലിയാര്, റ്റി.പി.ഏലിയാസ്, ജോര്‍ജ് വര്‍ഗീസ്, ഡേവിഡ് ജോസഫ്, രാധാമണി എന്നിവര്‍ സംമ്പന്ധിച്ചു.