പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയിലാണ് വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
നവംബര്‍ ആദ്യവും പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ സിലിണ്ടര്‍ വില നൂറു രൂപയിലധികം കൂട്ടിയത് ആശങ്കയ്ക്ക് വഴിയൊരുക്കും.
പാചക വാതക വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വിലവര്‍ധന പിന്‍വലിക്കണമെന്നും സബ്സിഡി പുനരാരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.