പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപ കൂട്ടി 891.50 രൂപയായി. വാണിജ്യ സിലിണ്ടറിന് 73.50 രൂപ കൂടി 1692.50 രൂപയായി. രണ്ടാഴ്ച മുന്‍പാണ് പാചകവാതകവില 25 രൂപ കൂട്ടിയത്. അതേ സമയം ഇന്ധനവില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ പെട്രോളിന് 101രൂപ 49 പൈസയും ഡീസലിന് 93 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 56 പൈസയും ഡീസലിന് 95 രൂപ 53 പൈസയുമായി വില താഴ്ന്നു. കോഴിക്കോട് പെട്രോളിന് 101രൂപ 82 പൈസയും ഡീസലിന് 93 രൂപ 93 പൈസയുമാണ് വില.