ടോക്കിയോ: ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധുവിന് സെമി ഫൈനലില്‍ പരാജയം. ചൈനീസ് തായ്പേയി താരം തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകളിലാണ് (21-18, 21-12 ) ഇന്ത്യന്‍ താരത്തിൻ്റെ പരാജയം.
പരാജയപ്പെട്ടെങ്കിലും സിന്ധുവിൻ്റെ മെഡല്‍ സാദ്ധ്യതകള്‍ അവസാനിക്കുന്നില്ല. പി.വി. സിന്ധുവിന് ഇനി വെങ്കല മെഡല്‍ പോരാട്ടം ബാക്കിയുണ്ട്. ആക്രമണത്തിന് മുതിരാതെ പ്രതിരോധത്തില്‍ ഊന്നി കളിച്ചതാണ് പരാജയ കാരണം എന്നാണ് വിലയിരുത്തല്‍. രണ്ട് ഗെയിമിലും തായ് സു യിംഗിന്റെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്. വെങ്കല മെഡല്‍ നേട്ടത്തിനായുള്ള പോരാട്ടം നാളെ നടക്കും.