തൃശൂര്‍: കുതിരാന്‍ തുരങ്കം തുറക്കാന്‍ അനുമതിയായി. ദേശീയ പാത അതോറിറ്റിയാണ്
അനുമതി നല്‍കിയത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി നല്‍കിയത്.
പൊതു ഗതാഗതത്തിന് തുറന്ന് നല്കുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുക്കും. നേരത്തെ കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നു നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു. തുരങ്ക കവാടത്തില്‍ മണ്ണിടിഞ്ഞു വീഴാതിരിക്കാന്‍ കോണ്‍ക്രീറ്റിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. കൂടാതെ വൈദ്യുതീകരണം, ചൂട്, കാർബൻ ഡൈ ഓക്സസൈഡ് എന്നിവയുടെ അളവ് അറിയാനുള്ള സെൻസർ സംവിധാനം, തുരംഗത്തിനു പുറത്തെ കണ്ട്രോൾ റൂം പൊടി പടലം മാറ്റാനുള്ള സംവിധാനം, ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയ കാര്യങ്ങളും പ്രവർത്തന സജ്ജമായിട്ടുണ്ട്.
മുന്‍പ് ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തുരങ്കം തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ, റീജിയണൽ ഡയറക്ടർക്ക് പരിശോധന ഫലം സംബന്ധിച്ച കത്ത് കൈമാറിയതോടെ ആണ് അനുമതി ലഭിച്ചത്.