നടന് ഷെയ്ന് നിഗത്തിന് ആശ്വാസമായി അമ്മയുടെ ഇടപെല്‍. നിര്‍മാതക്കളുടെ വിലക്കിനെതിരെ ഷെയ്ന് നിഗവും കുടുംബവും നല്കിയ പരാതിയില്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുത്ത് താരസംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു നിര്‍മാതാക്കളുടെ സംഘടനാ നേതാക്കളുമായി ഫോണില്‍ സംസാരിച്ചു.
ഷെയ്ന് നിഗത്തിനെ കൊണ്ട് നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്കി. അതേസമയം ഷെയ്ന് നിഗം 7 കോടി രൂപ നിര്‍മാതക്കളുടെ സംഘടനയ്ക്ക് നല്‍കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടു. സ്വകാര്യ ആവശ്യത്തിനായി ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്തുള്ള ഷെയ്ന് നിഗം നാളെ നാട്ടില്‍ തിരികെ എത്തിയ ശേഷം പ്രശ്ന പരിഹാര ചര്‍ച്ച നടത്താനാണ് അമ്മ ഭാരവാഹികളുടെ തീരുമാനം. ഇതിനിടെ സര്‍ക്കാര്‍ തീയറ്ററുകള്‍ക്ക് റിലീസിംഗ് ചിത്രം ലഭിക്കാത്ത പ്രശ്നം പരിഹരിക്കാന്‍ മന്ത്രി തലത്തില്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം നടക്കും. എന്നാല്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കുന്ന ഈ യോഗത്തില്‍ നിര്‍മാതാക്കളുടെ സംഘടന മാത്രമേ പങ്കെടുക്കൂ. ഫിലിം ചേംമ്പറും, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രിയും, നിയമ മന്ത്രിയും പങ്കെടുക്കുന്ന യോഗത്തില്‍ സിനിമാ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണം നടപ്പിലാക്കാനുള്ള ഓര്‍ഡിനന്‍സും തയ്യാറാക്കും.