കൊച്ചി: എറണാകുളം ജില്ല ലോട്ടറി ഏജന്‍സ്, സെല്ലേഴ്സ് ആന്റ് സ്റ്റാഫ് യൂണിയന് ജില്ല സമ്മേളനം എം.വി. ജയരാജന് ഉദ്ഘാടനം ചെയ്തു. പി.എസ്. മോഹനന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എസ്. മണി, പി.ആര്. ജയപ്രകാശ്, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. സി.കെ. മണിശങ്കര്‍, കെ.എന്‍. ഗോപിനാഥ്, വി. സലിം, പി.എം. സലിം, അലി അക്ബര്‍, ബിന്ദു ഗോപിനാഥ്, ടി.ബി. സുബൈര്‍, പി.ജെ. മനോജ്, എന്നിവര്‍ സംസാരിച്ചു. കബീര്‍ മേത്തര്‍ സ്വാഗതവും പി.ടി. അഗസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ബിന്ദു ഗോപിനാഥ് രക്തസാക്ഷി പ്രമേയവും കെ. സതീശന് അനുശോചന പ്രമേയവും അവതരിപ്പച്ചു.
പുതിയ ഭാരവാഹികളായി കെ.എം. ദിലീപ് (പ്രസിഡന്റ്) പി.എം. സലിം, പി.ടി. അഗസ്റ്റിന്, പി.എന്‍. സുരേന്ദ്രന്, കെ. മുകുന്ദന്, സി.ആര്. പീറ്റര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.എസ്. മോഹനന് (സെക്രട്ടറി), കബീര്‍ മേത്തര്‍, പി.എം. ജ്യോതിഷ്കുമാര്‍, സി.പി. അനില്‍കുമാര്‍, കെ. സതീശന്, ബിന്ദു ഗോപിനാഥ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ. മുരുകന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.