ടോക്കിയോ: ഒളിമ്പിക്സ് വനിതാ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യാമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തകര്‍ത്തു. സ്കോര്‍: 21-13, 22-20.
ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിനെ രണ്ടാം ഗെയില്‍ ജപ്പാന് താരം വിറപ്പിച്ചു. യാമാഗുച്ചിയുടെ രണ്ടു ഗെയിം പോയിന്റ് മറികടന്നാണ് സിന്ധു ജയം നേടിയെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു സെമി ബര്‍ത്ത് നേടുന്നത്. റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് ഇന്ത്യന്‍ താരമായാ പി.വി.സിന്ധു.