മൂവാറ്റുപുഴ: മരണാനന്തര ചടങ്ങിനായി നീക്കിവച്ച തുക മുഖ്യ മന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. ഇൗസ്റ്റ് മാറാടി കുരുക്കുന്നപുരം മാർത്തമറിയം പള്ളി വികാരിയായിരുന്ന ഫാ.കുര്യാക്കോസിന്റെ മരണാനന്തര ചടങ്ങിനായി നീക്കിവച്ചിരുന്ന പതിനായിരം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകgകയായിരുന്നു. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഫാ. കുര്യാക്കോസിന്റെ 40-ാം ചരമദിനത്തിൽ ചടങ്ങുകൾ മാത്രം നടത്തുകയായിരുന്നു . തുടർന്ന് ഫാദറിന്റെ ഭാര്യ റെജി കുര്യാക്കോസിന്റെ നിർദ്ദേശ പ്രകാരമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്.
റെജികുര്യാക്കോസ് കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ വീട്ടിൽ വിളിച്ചുവരുത്തിയശേഷം തുക കൈമാറുകയായിരുന്നു. ഫാദറിന്റെ മക്കളായ ഗോഡ്സി , ഗോഡ്സൺ , മരുമക്കളായ ലവിൻ , അനു, കൊച്ചുമക്കൾ സഹേദരൻ എം.സി. മത്തായി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്.