മൂവാറ്റുപുഴ: കൊവിഡ് 19 പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന വ്യാപാര മേഖലക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി പേഴക്കാപ്പിള്ളി ജനറല്‍ മര്‍ച്ചന്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് . ബാങ്കിന്റെ നേതൃത്വത്തില്‍ ചെറുകിട വ്യാപാരി സമൂഹത്തിനെ സഹായിക്കുന്ന തിനായി ആരംഭിച്ച പലിശ രഹിത വായ്പ പദ്ധതിയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന് നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ. കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജോബി ജോസ് സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി അമല്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മുഹമ്മദ് എം.കെ ( മറ്റത്തില്‍ ഫുട് വേഴ്സ്), നൗഷാദ് ( സ്റ്റുഡന്റ്സ് വേള്‍ഡ്), ഷാനവാസ് ( ക്രസന്റ് ഓയില്‍ മില്‍സ്), ജലീല്‍ ഒ.എസ് ( ജന്ന ടൈലേഴ്സ് ) എന്നി അംഗങ്ങള്‍ക്ക് വായ്പ തുകനല്‍കി.