മൂവാറ്റുപുഴക്കാരായ പ്രവാസി സഹോദരങ്ങളുടെ ക്വാറന്റൈന് ചിലവ് റെയിന്‍ബോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ തയ്യാറാണന്ന് മുന്‍ എംഎല്‍എ ജോസഫ് വാഴക്കന് പറഞ്ഞു. മാസങ്ങളായി ദുരിത മുഖത്താണ് പ്രവാസികള്‍. പലര്‍ക്കും ജോലി നഷ്ടപ്പെട്ടിരിക്കുന്നു, ശമ്പളം മാസങ്ങളായി മുടങ്ങി കിടക്കുന്നു. അങ്ങനെ പലവിധ കാരണത്താല്‍ ദുരിതം അനുഭവിക്കുന്ന പലരും പണം കടം വാങ്ങിയാണു നാട്ടിലേക്ക് വരുന്നത്. അവരോട് ക്വാറന്റൈന് ചിലവ് കൂടി വഹിക്കണമെന്ന് പറയുന്നത് മനുഷ്യത്വ രഹിതമാണെന്ന് കേരളം ഒറ്റക്കെട്ടായി പറയുന്നു. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസി സഹോദരങ്ങളുടെ ക്വാറന്റൈന് ചിലവ് വഹിക്കാന്‍ തയ്യാറാണന്നും വാഴക്കന് പറഞ്ഞു.
Home Be Positive മൂവാറ്റുപുഴക്കാരായ പ്രവാസി സഹോദരങ്ങളുടെ ക്വാറന്റൈന് ചിലവ് ഏറ്റെടുക്കും ജോസഫ് വാഴക്കന്