എറണാകുളം: ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപ ആശ്വാസ ധനസഹായം നല്‍കുന്നതിന് ഉത്തരവായി. 2019 മാര്‍ച്ച് 31 വരെ കുടിശികയില്ലാതെ അംശദായം അടച്ചിട്ടുള്ളവര്‍ക്കും അതിനു ശേഷം ചേര്‍ന്നവരില്‍ കുടിശികയില്ലാതെ അംശദായം അടച്ചവര്‍ക്കും അപേക്ഷിക്കാം. ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ ആരെങ്കിലും കോവിഡ് ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10000 രൂപയും കോവിഡ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചവര്‍ക്ക് 5000 രൂപയും ധനസഹായം ചികിത്സ രേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കും. peedika.kerala.gov.in എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ചികത്സക്ക് വിധേയരായവര്‍ ചികിത്സ രേഖകളും അപ്ലോഡ് ചെയ്യണം. ഫോണ്‍: 9447758624, 9400688466