എറണാകുളം: ലോക്ക്ഡൗണ്‍ കാലത്ത് നിരാലംബരായവര്‍ക്ക് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് ഉടമ ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം ലഭിച്ച തന്റെ ആദ്യ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പള്ളത്ത് റെസ്റ്റോറന്റ് ഉടമ നാസര്‍ കോയയാണ് ലോക്ക് ഡൗണ്‍ ഇളവിന് ശേഷം ലഭിച്ച വരുമാനമായ 12000 രൂപ ദുതിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14വരെ ദിവസേനെ 650 പേര്‍ക്കുള്ള ഭക്ഷണമാണ് നാസറിന്റെ അടുക്കളയില്‍ നിന്നും വിതരണത്തിനായി തയ്യാറാക്കിയിരുന്നത്. തൊഴിലാളി സംഘടനകളുടെ സഹായത്തോടെയാണ് ദിവസേനെയുള്ള ഭക്ഷണം തയ്യാറാക്കലും വിതരണവും. ഈ മാസം 15 മുതല്‍ ഭക്ഷണം പാഴ്സല്‍ സര്‍വ്വീസ് നടത്തി ലഭിച്ച വരുമാനമാണ് നാസര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ് സുനില്‍കുമാറിന് കൈമാറിയത്. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന്, ഷിഹാബ് ആല്മുറ്റം, എസ്. രമേശന് എന്നിവര്‍ സന്നിഹിതരായിരുന്നു.