കുട്ടികളെ ബുദ്ധിമാന്മാരായി വളര്‍ത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഒരമ്മയുടെ സന്തോഷത്തിന് അതിരുകള്‍ ഉണ്ടാവുകയില്ല തന്റെ കുഞ്ഞു ന്യൂട്ടന് ആദ്യ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍. കുഞ്ഞിന്റെ ഓരോ പ്രവര്‍ത്തനത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു പ്രതികരിക്കാനുള്ള തയ്യാറെടുപ്പ് വളരെ ആവിശ്യമാണ്. ഭക്ഷണരീതികള്‍ നമ്മുടെ കുട്ടിയുടെ മസ്തിഷ്ക ശക്തി വര്‍ദ്ധിപ്പിക്കാനുള്ള രീതിയിലായിരിക്കണം തീരുമാനിക്കേണ്ടത്, കളിപ്പാട്ടങ്ങള്‍ മനസ്സിനെ ത്രസിപ്പിക്കുന്ന രീതിയില്‍ ഉള്ളവരായിരിക്കണം, അമ്മയുടെ യാത്രയും, വ്യായാമവും, എക്സ്പോഷറും ഓക്കേ ഒരു ഒറ്റ ലക്ഷ്യസ്ഥാനം മാത്രമാണ് തേടേണ്ടത് – ഒരു മിടുക്കനോ മിടുക്കിയോ. അതിനാല്‍, നമ്മുടെ ചെറിയ ചെറിയ പ്രവര്‍ത്തികള്‍ പോലും ഓരോ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കും.ശിശുക്കളില്‍ മസ്തിഷ്ക വികാസത്തിന് കാരണമായ നിരവധി ഘടകങ്ങളുണ്ട്, ഇത് അവരെ കൂടുതല്‍ ബോധവാന്മാരും ബുദ്ധിമാന്മാരും ആകുന്നു. ഇനി പറയുന്ന 10 എണ്ണം ഒത്തിരി മികച്ചതാണ്. ഇവാ തുടരുന്നതുകൊണ്ടു യാതൊരു വിധ ദോഷങ്ങളും കുട്ടികളില്‍ ഉണ്ടാകില്ല.
1. നിങ്ങളുടെ കുഞ്ഞിന്റെ ഉറക്കത്തെ തടസ്സപ്പെടുത്തരുത്:
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എല്ലാ രാത്രിയും ഒരു മണിക്കൂര്‍ കുറഞ്ഞ ഉറക്കം കുട്ടിയുടെ രണ്ട് വൈജ്ഞാനിക വര്‍ഷങ്ങള്‍ കുറയ്ക്കും എന്നാണ് . നല്ല രീതിയിലുള്ള ഉറക്കം ലഭിക്കുന്നതില്‍ കൂടി ഒരു കുഞ്ഞിന്റെ തലച്ചോര്‍ അതിവേഗം വികസിക്കുന്നു. നന്നായി ഉറങ്ങുന്ന ഈ സമയങ്ങളില്‍ കുഞ്ഞിന്റെ ന്യൂറോണല്‍ കണക്ഷനുകള്‍ നിര്‍മ്മിക്കപ്പെടുകയും തലച്ചോറിന്റെ ഇടത്, വലത് അര്‍ദ്ധഗോളങ്ങള്‍ തമ്മിലുള്ള ലിങ്കുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആവശ്യമായ ഉറക്കം ലഭിക്കുന്ന കുഞ്ഞുങ്ങളുടെ ഭാഷയും ശ്രദ്ധയും ആവേശവും വികസിപ്പിക്കപെടുന്നു.
2. കുട്ടികളുടെ പ്രവര്‍ത്തന നില ഉയര്‍ത്തുന്ന തരത്തില്‍ ഉള്ള ആക്ടിവിറ്റിസ് ഉറപ്പാക്കുക:
ശുക്കളില്‍ തലച്ചോറിന്റെ വളര്‍ച്ചയും ശാരീരിക പ്രവര്‍ത്തനങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലുംശാരീരിക പ്രവര്‍ത്തനങ്ങള്‍ കുഞ്ഞിന് ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ഉയര്‍ന്ന പ്രവര്‍ത്തന നില തലച്ചോറിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കും, അതുവഴി മികച്ച മെമ്മറിയും പഠന മനോഭാവവും ഉണ്ടാകുന്നു. നിങ്ങളുടെ കുഞ്ഞിനൊപ്പം കളിക്കാന്‍ സമയം ചെലവഴിക്കുക, നിങ്ങളുടെ ഭാഗം നന്നായി കളിക്കുന്നുവെന്ന് ഉറപ്പാക്കുക.
3. നിങ്ങളുടെ കുഞ്ഞിനായി ശരിയായ സംഗീതം തിരഞ്ഞെടുക്കുക:
കുഞ്ഞുങ്ങളെ ശാന്തമായ സംഗീത രാഗങ്ങളിലേക്ക് കൊണ്ടുവരുന്നത് അവരുടെ തലച്ചോറിന്റെ വികാസത്തിന് ഗുണം ചെയ്യും, അതുവഴി വൈജ്ഞാനിക കഴിവുകള്‍ വര്‍ദ്ധിക്കും.ശാന്തമായ സംഗീതത്തിലേക്ക് നിങ്ങളുടെ കുഞ്ഞിനെ അടുപ്പിച്ചു അതിനനുസരിച്ചു നിര്‍ത്തം ചെയ്യിപ്പിക്കുന്നതു മൂലം ബോണ്ടിങ് ഹോര്‍മോണായ ഓക്സിടോസിന്‍ ഉല്പാദിപ്പിക്കാന് കഴിയുമെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു. മുലയൂട്ടുന്ന സമയത്തും ഇതേ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. നല്ല സംഗീതം പതിവായി കേള്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്ല ഓര്‍മശക്തിയും മുതിര്‍ന്നവരെപ്പോലെ ഉള്ള ഉത്കണ്ഠയും കുറവാണ്.
4. നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കുക:
നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കുന്നത് വഴി 18 മാസം പ്രായമുള്ളപ്പോള്‍ തന്നെ അവരുടെ പദസമ്പത്തും ഭാഷാ പഠിക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുമെന്ന് സര്‍വേകള്‍ വെളിപ്പെടുത്തി.കുഞ്ഞുങ്ങളുമായി സംസാരിക്കുന്നത് വഴി ഭാഷയുടെ അധര ചലനങ്ങള്‍, ശബ്ദങ്ങള്‍, ഉച്ചാരണങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ ഏറെ സഹായിക്കുന്നു.വാക്കുകളുടെ ആവര്‍ത്തനം അവരുടെ മെമ്മറി വര്‍ദ്ധിപ്പിക്കുകയും വസ്തുക്കളെ വാക്കുകളുമായി ബന്ധപ്പെടുത്തുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങളുടെ കുഞ്ഞ് മിടുക്കനോടും മിടുക്കിയോടുമായി എല്ലാ നേരങ്ങളിലും സംസാരിക്കുക. അവര്‍ നിങ്ങളില്‍ നിന്ന് എല്ലാം പഠിക്കുന്നു.
5. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍:
നിങ്ങളുടെ കുഞ്ഞിന്റെ ഭക്ഷണക്രമത്തില്‍ ബുദ്ധി വളരുന്നതിന് ആവശ്യമായ ഭക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത് അവരുടെ മസ്തിഷ്ക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്. പഴങ്ങള്‍, പച്ചിലകള്‍, പാല് ഉല്പന്നങ്ങള്, ഡ്രൈ ഫ്രൂട്ട്, മുട്ട, നട്സും സീഡ്സ്, എന്നിവ ഭക്ഷണത്തില്‍ ഉറപ്പുവരുത്തുക. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ മസ്തിഷ്ക കോശങ്ങള്കും രുചി മുകുളങ്ങള്‍ക്കും ഒരുപോലെ ആവശ്യമാണ്.
6. അവരെ സോഷ്യല്‍ ആക്കുക:
സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കാന്‍ കുഞ്ഞുങ്ങളെ അനുവദിക്കുന്നത് അവരുടെ മാനുഷിക വെളിപ്പെടുത്തലിന് ആക്കം കൂട്ടുന്നു. അവരുടെ ചുറ്റുപാടുകളില്‍ നിന്ന് അവര്‍ നിരന്തരം പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. ഈ തരത്തില്ലുള്ള എക്സ്പോഷര്‍ കൊടുക്കുന്നത് നിങ്ങളുടെ കുഞ്ഞിനെ കൂടുതല്‍ പഠിക്കുന്നു.
7. നിങ്ങളുടെ കുഞ്ഞിനുവേണ്ടി ബെഡ് ടൈം സ്റ്റോറികള്‍ വായിക്കുക:
ഉറക്കസമയം കഥകള്‍ വായിക്കുന്നതും നിങ്ങളുടെ കുഞ്ഞിനോട് പാട്ടു പാടുന്നതും കുട്ടികളെ കൂടുതല്‍ ഉന്മേഷവാന്മാരാര്ക്കും. ഇത് മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുക മാത്രമല്ല, പുതിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള കഴിവ് വേഗത്തിലാക്കാന്‍ കുട്ടിയുടെ തലച്ചോറിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വായിച്ചു വളരുന്ന കുട്ടികളും മറ്റു കുട്ടികളും തമ്മിലുള്ള ന്യൂറോളജിക്കല്‍ വ്യത്യാസങ്ങളുടെ വ്യക്തമായ സൂചനയാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
8.കുട്ടികളെ പ്രകൃതിയിലേക്ക് ആകര്‍ഷിപ്പിക്കുക:
കുട്ടികളെ മരങ്ങളിലേക്ക് ആകര്‍ഷിക്കുകയും പച്ച പുല്ലില്‍ കളിക്കാന്‍ അനുവദിക്കുകയും ചെയ്യുക. പ്രകൃതിക്കിടയില് ചിലവഴിക്കുന്ന ഗുണനിലവാര സമയം മാനസിക കഴിവുകള്‍ വളരാന്‍ സഹായിക്കുന്നുവെന്ന് സ്പെയിനിലെ ഗവേഷണങ്ങള്‍ കണ്ടെത്തി.നിങ്ങള്‍ പാര്‍ക്കില്‍ നടക്കാന്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ എപ്പോഴും സന്തോഷവതിയാകുന്നതില് അതിശയിക്കാനില്ല. പച്ച ചുറ്റുപാടുകള്‍ കുഞ്ഞുങ്ങളെ വിശ്രമിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ഒരു ഉത്തമ മാതൃകയാണ്, നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് തന്റെ ഇരട്ടക്കുട്ടികളായ കെന്‍ഡലിനും കാറ്റ്ലിനും ( തങ്ക കൊലുസ്) പ്രകൃതിയിലേക്ക് ആകര്‍ഷിപ്പിക്കുന്ന രീതി. മണ്ണറിഞ്ഞു മരം നട്ടും, മഴയേയും പ്രകൃതിയിലെ എല്ലാത്തിനേയും അറിയാനുള്ള അവസരം സാന്ദ്ര ഈ കുരുന്നുകള്‍ക്ക് ഒരുക്കാറുണ്ട്. അവരുടെ ചെറു സന്തോഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് ഇന്ന് വളരെ അധികം ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ്.
9. അവരുടെ ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുക:
കുഞ്ഞിനുള്ള ഏറ്റവും മികച്ച ഓപ്ഷന് തീരുമാനിക്കാന്‍ നമ്മള് നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും, ചെറുപ്പത്തില്‍ത്തന്നെ അവര്‍ക്ക് ചോയിസുകള്‍ നല്‍കുന്നത് അവരുടെ വൈജ്ഞാനിക കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കും. നിറങ്ങള്‍, അഭിരുചികള്‍, ആളുകള്‍, ആകൃതികള്‍ എന്നിവയ്ക്കിടയില്‍ തിരഞ്ഞെടുക്കുന്നത് ചെറുപ്പത്തില്‍ത്തന്നെ അവരുടെ തീരുമാനമെടുക്കാനുള്ള ശക്തി വര്‍ദ്ധിപ്പിക്കുന്നു.
10. മുലയൂട്ടല്‍:
കുഞ്ഞിന്റെ മസ്തിഷ്ക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാന്ത്രിക മയക്കുമരുന്ന് പോലെയാണ് അമ്മയുടെ പാല്. ഒരു വയസ്സ് വരെ നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടുന്നത് നിങ്ങളുടെ ശിശുവിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കും. കുഞ്ഞിന്റെ സമ്പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അമ്മയുടെ പാല്ലില് നിറഞ്ഞിരിക്കുന്നു.
ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ബുദ്ധിമാനായ കുഞ്ഞായിരിക്കുവാന്‍ സാധിക്കൂ . ബുദ്ധിമാനായ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ ഈ ശ്രമങ്ങളെല്ലാം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും മാതാപിതാക്കളുടെ സ്നേഹത്തിനും കരുതലിനും ശ്രദ്ധയ്ക്കും അപ്പുറം അല്ല മറ്റൊന്നും. സന്തുഷ്ടരായ കുഞ്ഞുങ്ങള്‍ മിടുക്കരായ കുട്ടികളായിയും, ബുദ്ധിയും അവബോധമുള്ള വ്യക്തിയുമായി തീരും അതിനാല്‍ മാതാപിതാക്കള്‍ സ്നേഹം മുഴുവനും നല്കി അവരെ വളര്‍ത്തുക.