എരുമേലി അയ്യപ്പ ജ്യോതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പന്തളം രാജാവ് ശ്രീ പുണര്‍തം തിരുന്നാള്‍ നാരായണവര്‍മ്മ തമ്പുരാനാണ് പുരസ്കാരം സമ്മാനിച്ചത്. സിനിമാ രംഗത്തെ സംഭാവനകള്‍ക്കും, മകരവിളക്ക് എന്ന ഷോര്‍ട്ട് മൂവിയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചതിനുമാണ് പുരസ്കാരം ലഭിച്ചത്.
വര്‍ഷങ്ങളായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പ ജ്യോതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രതിഭാ സംഗമത്തിലാണ് മകരജ്യോതി പുരസ്കാരം അയ്മനം സാജന് ലഭിച്ചത്. സ്വാമി സരസ്വതി തീര്‍ത്ത പാദ സ്വാമികള്‍ അദ്ധ്വഷനായ ചടങ്ങില്‍, രവീന്ദ്രന് എരുമേലി സ്വാഗതം അര്‍പ്പിച്ചു.ശാന്താലയം ഭാസി, നന്ദാവനംശുശീലന്‍, വിജയന് ഇളയത്, പ്രിയാ ഷൈന്‍, ആശാ തൃപ്പൂണിത്തുറ, കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.