മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാതെ വിഷമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ടെലിവിഷന്‍ നല്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. കെ.എം.എല്‍.പി. സ്ക്കൂള് കാവുങ്കര, ഫാ. ജോസഫ് മെമ്മോറിയല്‍ ഹൈസ്കൂള്‍ പുതുപ്പാടി, എം ഇ എസ് സ്കൂള്‍ പുന്നമറ്റം, ഗവര്‍മെന്റ് യുപിഎസ് മുളവൂര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആണ് ടെലിവിഷന്‍ വിതരണം ചെയ്തത്.നേരത്തെ മൂവാറ്റുപുഴ തര്‍ബിയത്ത് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെലിവിഷനുകള്‍ വിതരണം ചെയ്തത്.
ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കലിന്റെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് ടെലിവിഷനും പഠനോപകരണങ്ങളും കുടയും കൈമാറി. തുടര്‍ന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ അറിയിച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.എം.സലിം, മുഹമ്മദ് റഫീഖ്,നൗഷാദ്.കെ.കെ, റിഷാദ്.ടി.എച്ച്, അനസ്.പി.പി,സിനി ബിജു,ഷൈല ഷാജി ബാങ്ക് സെക്രട്ടറി സുധീര്‍ കെ എന്നിവര്‍ പങ്കെടുത്തു.