ശ്രീ വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്
ഇനി മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജ്
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിങ് കോളേജിന്റെ പേര് മാറ്റി എസ്എന്‍ഡിപി മാവേലിക്കര യൂണിയന് മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവിന്റെ പുതിയ നീക്കം. ശ്രീ വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ഇനി് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. പേരുമാറ്റിയതിന് പിന്നാലെ തുഷാറിനെ മാറ്റിയ ഗോകുലം ഗോപാലനെ പുതിയ ചെയര്‍മാനുമാക്കി. സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡ് ആണ് കോളേജിന്റേത്. അഞ്ച് കോടിയോളമാണ് ഗോകുലം ഗോപാലന് കോളേജിന്റെ ട്രസ്റ്റിനുവേണ്ടി നിക്ഷേപിച്ചിരിക്കുന്നത്.