മൂവാറ്റുപുഴ: രണ്ടാര്‍കര എസ് എ ബി റ്റി എം സ്കൂളില്‍ ഓഗ് മെന്റ്ട് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി. ഡീന്‍ കുര്യാക്കോസ് എം പി ഉല്‍ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മനേജര്‍ എം എം അലിയാര് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പഠനം രസകരമാക്കുവാനും ,വെര്‍ച്ചുല്‍ ക്ലാസ് റൂം അന്തരീക്ഷം സൃഷ്ടിക്കുവാനും പുതിയ സാങ്കേതികവ്യദ്യ ഉപകരിക്കും. എല്‍ കെ ജി മുതല്‍ എല്ലാ ക്ലാസ്സു കളിലും പുതിയ ടെക്നോളജി ഉപയോഗിച്ചായിരിക്കും ക്ലാസ്സുകള്‍ നടക്കുക.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്സണ് ,വൈസ് പ്രസിഡന്റ് അഷറഫ് മൈതീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിള്‍ സാബു, പഞ്ചായത്ത് അംഗങ്ങളായ കെ കെ ശശി,വി എസ് ഷെഫാന്‍, ശ്രീനി വേണു, മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ അജി മുണ്ടാട്ട്, സ്കൂള്‍ പ്രധാന അധ്യാപിക ഫൗസിയ എം എ, പി റ്റി എ പ്രസിഡന്റ് ഷെഫീക്ക് എം എം, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ എം ഷെക്കീര്‍, ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ ഉമര്‍, കെ എം അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.